ഡല്‍ഹി കലാപം; ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ഇറാന്‍; സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാതലത്തില്‍ ഇറാന്‍ നടത്തിയ പ്രതികരണത്തില്‍ പ്രതിഷേധവുമായി ഇന്ത്യ. ഇന്ത്യയിലെ സ്ഥാനപതിയെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി. ഡല്‍ഹിയിലെ കലാപത്തെ രൂക്ഷമായാണ് ഇറാന്‍ വിമര്‍ശിച്ചിരുന്നത്.

ഡല്‍ഹി കലാപത്തില്‍ ഇന്ത്യന്‍ ഭരണകൂടം കുറ്റകരമായ നിസ്സംഗത പുലര്‍ത്തിയെന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫിന്റെ വിമര്‍ശനം. എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പാക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ തയാറാകണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ‘ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരായ സംഘടിതമായ അക്രമത്തെ ഇറാന്‍ അപലപിക്കുന്നു. വിവേകശൂന്യമായ ആക്രമണങ്ങള്‍ വ്യാപിക്കാന്‍ ഇന്ത്യന്‍ അധികാരികള്‍ അനുവദിക്കരുത്. നാലു നൂറ്റാണ്ടായി ഇറാന്റെ സുഹൃത്താണ് ഇന്ത്യ. എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം അധികാരികള്‍ ഉറപ്പാക്കണം. സമാധാന ചര്‍ച്ചയും നിയമവാഴ്ചയുമാണു മുന്നിലുള്ള വഴി’- എന്നായിരുന്നു ജാവേദ് സരിഫ് ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടുന്നത് അവസാനിപ്പിക്കകണമെന്നാണ് ഇന്ത്യയുടെ പ്രതികരണം.

45ഓളം ആളുകളാണ് ഡല്‍ഹി കലാപത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.

SHARE