ഡല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ അമ്പലം കയ്യേറിയോ? യാഥാര്‍ത്ഥ്യമിതാണ്

ഡല്‍ഹിയിലെ കലാപത്തിന്റെ ഭാഗമായി മുസ്‌ലിങ്ങള്‍ ഹിന്ദു ക്ഷേത്രത്തില്‍ കയറിയെന്ന വാര്‍ത്ത സത്യമാണോ?, വാര്‍ത്ത സത്യമല്ല എന്നതാണ് വാസ്തവം. ഫെബ്രുവരി 27 ന് ഹിന്ദു ദേശീയ ബ്ലോഗായ ഒ.പി ഇന്ത്യയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നത്. അതില്‍ പറയുന്നത് ഒരു ഹിന്ദു ക്ഷേത്രം ബലമായി മുസ്‌ലിങ്ങള്‍ പിടിച്ചെടുക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നായിരുന്നു എന്നാല്‍ ഈ പ്രചരണം വാസ്തവ വിരുദ്ധമാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

സംഭവം ട്വിറ്ററില്‍ പ്രചരിപ്പിച്ചതോടെ ഈ പ്രചരണം ഏറ്റെടുത്ത് ബി.ജെ.പി ഐടി സെല്‍ മേധാവി അമിത് മാല്‍വിയ രംഗത്തെത്തിയിരുന്നു. എന്നാല്‍ സത്യം ഇതല്ലെന്ന് വ്യക്തമാക്കുന്നതാണ് ക്ഷേത്ര പൂജാരിയുടെ വാക്കുകള്‍. ഒ.പി ഇന്ത്യ പ്രചരിപ്പിക്കുന്നത് പോലെ ആരും ക്ഷേത്രത്തില്‍ കയറിയിട്ടില്ലെന്നാണ് പൂജാരി പറയുന്നത്. കലാപം നടന്നപ്പോള്‍ കല്ലേറ് നടന്നിട്ടുണ്ടായിരുന്നെന്നും പ്രദേശത്ത് 60 ശതമാനം ഹിന്ദുക്കളാണ് താമസിക്കുന്നതെന്നും പൂജാരി തന്നെ വ്യക്തമാക്കി.ക്ഷേത്രത്തിനകത്ത് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും അനധികൃതമായി ആരും പ്രവേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കലാപം നടന്നപ്പോള്‍ കല്ലേറ് മാത്രമായിരുന്നു ആ പ്രദേശത്ത് നടന്നിരുന്നത് എന്നാല്‍ അതിന് വിപരീതമായാണ് ഒ.പി ഇന്ത്യ വാര്‍ത്ത പ്രചരിപ്പിച്ചത്.

SHARE