ന്യൂദല്‍ഹി: 1938 ലെ ജര്‍മനിയും 2020 ലെ ദല്‍ഹിയും താരതമ്യം ചെയ്ത് സോഷ്യല്‍മീഡിയ. 1938 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ആക്രമണത്തില്‍ തകര്‍ന്ന കടകളുടെ ചിത്രത്തോടൊപ്പം പൗരത്വഭേദഗതി നിയമ പ്രക്ഷോഭകര്‍ക്കെതിരെ ദല്‍ഹിയില്‍ നടക്കുന്ന ആക്രമണത്തില്‍ തകര്‍ന്ന കടകളുടെ ചിത്രവും താരതമ്യപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രണ്ടാംലോക മഹായുദ്ധ കാലത്ത് നാളിതുവരെ കണ്ടിട്ടില്ലാത്ത ഭീകരാന്തരീക്ഷമായിരുന്നു. 72 ദശലക്ഷത്തിലധികം പേര്‍ മരിച്ചു.
2020 ലെ ദല്‍ഹിയില്‍ നിന്നുള്ള ചിത്രത്തില്‍ ഒരു നിരയിലെ മൂന്ന് കടകളില്‍ ഹിന്ദു പേരുകളുള്ള കടകള്‍ക്ക് നേരെ യാതൊരു ആക്രമവും നടന്നിട്ടില്ലെന്ന് കാണാം.
ശിവ ഓട്ടോ വര്‍ക്ക്‌സിനും, ത്യാഗി സ്‌റ്റോറിനും സംരക്ഷണം നല്‍കുന്ന അക്രമികള്‍ സുല്‍ഫിക്കറിന്റെ കടമാത്രം തല്ലിത്തകര്‍ത്തിരിക്കുന്നതാണ് പുറത്തുവന്ന ചിത്രം. സി.എ.എ അനുകൂലികളായ കലാപകാരികള്‍ പോലീസിന്റെ സംരക്ഷണത്തിലും സഹായത്താലുമാണ് ആക്രമണം നടത്തുന്നതെന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവരുമ്പോള്‍ ഇതുതന്നെയാണ് സിഎഎ എന്ന തുറന്നുകാട്ടല്‍ കൂടിയാവുകയാണ്.
ഇത് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ മുസ്‌ലിം വിരുദ്ധ കലാപമാണെന്നതിനുള്ള വ്യക്തമായ തെളിവാണ്.