ഡല്‍ഹി കലാപം; 16 ആര്‍എസ്എസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ 48 കാരനായ പര്‍വേസ് കൊല്ലപ്പെട്ട സംഭവത്തില്‍ 16 ആര്‍.എസ്.എസുകാര്‍ക്കെതിരെ കുറ്റപത്രം. കൊലപാതകം, കലാപം, മാരകമായ ആയുധങ്ങള്‍ കൈവശം വെച്ചു, അകാരണമായി സംഘം ചേര്‍ന്നു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലംഘിച്ചു, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഫെബ്രുവരി 25 നാണ് പര്‍വേസ് കൊല്ലപ്പെടുന്നത്. വൈകുന്നേര പ്രാര്‍ത്ഥനയ്ക്കായി മകനൊപ്പം പോകുമ്പോള്‍ പര്‍വേസിന് വെടിയേല്‍ക്കുകയായിരുന്നു. മകനായ സാഹില്‍ പിതാവ് വെടിയേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നു.

സുശീല്‍ കുമാര്‍ എന്നയാള്‍ പിതാവിനെ വെടിവെക്കുന്നത് കണ്ടുവെന്ന് സാഹില്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. കേസിലെ പ്രധാനപ്രതിയാണ് സുശീല്‍ കുമാര്‍. മാര്‍ച്ച് 22 നാണ ജാഫ്രാബാദ് പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തത്.

SHARE