ഡല്‍ഹിയില്‍ സംഘര്‍ഷം;പ്രതിഷേധക്കാര്‍ക്കെതിരെ കല്ലെറിയാന്‍ പൊലീസും

ഡല്‍ഹിയിലെ ജാഫറാബാദ്, മൗജ്പൂര്‍, ചാന്ദ്ബാഗ് പ്രദേശങ്ങളില്‍ പൗരത്വനിയമ ഭേദഗതി വിരുദ്ധ സമരക്കാര്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ പങ്കുചേര്‍ന്ന് ഡല്‍ഹി പൊലീസും. സമരക്കാര്‍ക്കു നേരെ പൊലീസ് ഉദ്യോഗസ്ഥര്‍ കല്ലെറിയുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നു. പ്രതിഷേധക്കാര്‍ക്കെതിരെ കല്ലെറിഞ്ഞ അക്രമികളെപ്പോലെയാണ് പൊലീസും പെരുമാറിയതെന്ന് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്ര വഴി ദില്ലിയില്‍ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കവേയാണ് ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിനിടെ പൊലീസ് വെടിവെച്ചതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

സംഘര്‍ഷത്തില്‍ ഗോക്കല്‍ പുരി പൊലീസ് സ്‌റ്റേഷനിലെ രത്തന്‍ലാല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദില്ലിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം ആശങ്ക ജനിപ്പിക്കുന്നതാണെന്നും സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണമെന്നും ദില്ലി ലെഫ്‌നന്റ് ഗവര്‍ണറോടും കേന്ദ്ര അഭ്യന്തരമന്ത്രിയോടും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

SHARE