കെജരിവാളിന്റെ ‘കോവിഡിനൊപ്പം ജീവിക്കലില്‍’ മാറ്റം; ഡല്‍ഹി വിപണി വീണ്ടും അടക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: കോവിഡ് കേസുകളില്‍ ദ്രുതഗതിയിലുള്ള വര്‍ദ്ധവുണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഡല്‍ഹി വിപണികള്‍ വീണ്ടും അടച്ചേക്കാന്‍ സാധ്യയേറുന്നു. ഡല്‍ഹിയിലെ കൊറോണ വ്യാപനത്തിന്റെ നിലവിലെ അവസ്ഥ വ്യക്തനാക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനക്ക് പിന്നാലെ ഡല്‍ഹി വിപണി വീണ്ടും അടച്ചേക്കാമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു.

ജൂലൈ അവസാനത്തോടെ ഡല്‍ഹിയില്‍ 5.32 ലക്ഷം കൊറോണ രോഗികളുണ്ടാകുമെന്ന സാധ്യത കെജരിവാള്‍ പ്രകടിപ്പിച്ചത്. ഇത് തലസ്ഥാന നഗരിയിലെ ബിസിനസ് വിപണികളില്‍ വന്‍ കോളിളക്കമുണ്ടാക്കിയിരിക്കുന്നത്. നേരത്തെ ആളുകള്‍ കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നും മാര്‍ക്കെറ്റുകള്‍ തുറക്കാതെ മുന്നോട്ടുപോവാനാവില്ലെന്നും കെജരിവാള്‍ പറഞ്ഞിരുന്നു.

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഡല്‍ഹി മേഖലയിലെ വ്യാപാരികളില്‍ നിന്നും അവരുടെ അഭിപ്രായം തേടി ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഡല്‍ഹി ഓണ്‍ലൈന്‍ സര്‍വേ ആരംഭിച്ചു. വ്യാപാരം തുടരുന്നതില്‍ പ്രശ്‌നങ്ങളുണ്ടോ എന്നും മറ്റുമായാണ് സര്‍വ്വേ. ഡല്‍ഹിയിലെ കോവിഡ് വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുമായി സഹകരിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് സിഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍ പറഞ്ഞു. നിലവിലെ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളും മുന്നോട്ട് വന്ന് കൊറോണ അണുബാധയുടെ ഭയത്തില്‍ നിന്നും മുക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആസ്പത്രികളില്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്തതില്‍ ആപ്പ് സര്‍ക്കാരിനെതിരെ സുപ്രീം കോടതി ആഞ്ഞടിച്ചു. ഡല്‍ഹിയിലും ആസ്പത്രികളിലും കോവിഡ് രോഗികള്‍ക്ക് വളരെ ഖേദകരമായ അവസ്ഥയുണ്ടെന്നും എംഎച്ച്എയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നുമുള്ള പരാതിയിലാണ് കോടതി ഇടപെട്ടത്. ആസ്പത്രികള്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടത്ര പരിചരണവും ആദരവും നല്‍കുന്നില്ലെന്നും മരണം രോഗികളുടെ കുടുംബങ്ങളെ അറിയിച്ചില്ലെന്നും ചിലര്‍ മരണപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങളില്‍ പോലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.