പൗരത്വ നിയമ ഭേദഗതി; ഡല്‍ഹി ജമാ മസ്ജിദില്‍ ജുമുഅക്ക് ശേഷം വീണ്ടും പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ വീണ്ടും പ്രതിഷേധം. വെള്ളിയാഴ്ച നിസ്‌കാരത്തിന് ശേഷമാണ് വീണ്ടും പ്രതിഷേധം നടക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് രാവിലെ മുതല്‍ കടുത്ത നിയന്ത്രണങ്ങളൊരുക്കിയിരുന്നു. പ്ലക്കാര്‍ഡുകളേന്തി സമാധാനപരമായാണ് പ്രതിഷേധം നടക്കുന്നത്. മസ്ജിദിന്റെ ഒന്നാം ഗേറ്റിലാണ് പ്രതിഷേധം അരങ്ങേറുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിന്റെ പശ്ചാതലത്തിലാണ് ഈ വെള്ളിയാഴ്ച കര്‍ശന സുരക്ഷയൊരുക്കിയിരുന്നത്. സീലംപുര്‍, ജാഫ്രബാദ്, യു.പി ഭവന്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചത്തെ പ്രതിഷേധത്തിനിടയിലാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റുചെയ്തത്. ചന്ദ്രശേഖര്‍ ആസാദിപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്.

SHARE