ഡല്‍ഹിയിലെ മുസ്‌ലിം വംശഹത്യ; പ്രതികരണവുമായി യു.എസ് നേതാക്കള്‍

ഡല്‍ഹിയില്‍ അരങ്ങേറുന്ന സംഘപരിവാര്‍ അഴിഞ്ഞാട്ടത്തിനെതിരെ പ്രതികരണവുമായി അമേരിക്കന്‍ നേതാക്കള്‍. ഇന്ത്യയില്‍ നടക്കുന്ന മതപരമായ അസഹിഷ്ണുതയും ആക്രമണവും ഭീതിപ്പെടുത്തുന്നതാണെന്ന് അമേരിക്കയിലെ ജനപ്രതിനിധിയായ പ്രമീള ജയപാല്‍ പറഞ്ഞു. ലോകം നിങ്ങളെ കാണുന്നുണ്ട്. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങളും വിവേചനങ്ങളും വിഭജനങ്ങളും ജനാധിപത്യം വച്ചുപൊറുപ്പിക്കരുതെന്ന് പ്രമീള ജയപാല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.

ദില്ലിയിലെ കലാപത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ട ദ ന്യൂയോര്‍ക്ക് ടൈസിന്റെ വാര്‍ത്തയോടൊപ്പമാണ് പ്രമീള ജയപാലിന്റെ ട്വീറ്റ്. ജമ്മുകശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം തയ്യാറാക്കിയ വ്യക്തിയാണ് പ്രമീള ജയപാല്‍.ഡല്‍ഹിയിലെ കലാപം ധാര്‍മ്മിക നേതൃത്വത്തിന്റെ പരാജയമെന്നാണ് യു.എസ് കോണ്‍ഗ്രസ് പ്രതിനിധി അലന്‍ ലോവെന്തല്‍ പ്രതികരിച്ചത്. യു.എസ് കോണ്‍ഗ്രസ് നേതാവ് റഷീദ ത്‌ലയ്ബ് ദില്ലി കലാപത്തിനെതിരെ ശക്തമായി പ്രതികരിച്ചു. മുസ്‌ലിംമുകളെ ലക്ഷ്യമിട്ടാണ് അക്രമം. ഇന്ത്യയില്‍ മുസ്‌ലിമുകള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നിശബ്ദരായി ഇരിക്കാനാവില്ലെന്ന് റഷീദ പറഞ്ഞു.

SHARE