ഡല്‍ഹി മുസ്‌ലിം വംശഹത്യ; നാളെ സുപ്രീം കോടതി പരിഗണിക്കും

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേച്ചര്‍ക്ക് നേരെയുണ്ടായ അക്രമം നാളെ സുപ്രീം കോടതി പരിഗണിക്കും. കോടതി ഇടപെടണമെന്ന് അഭിഭാഷകനായ മെഹ്മൂദ് പ്രാച ജസ്റ്റിസ് എസ്.കെ കൌള്‍ അധ്യക്ഷനായ ബഞ്ചിന് മുന്നില്‍ വിഷയം ഉന്നയിച്ചതോടെയാണ് ഷാഹീന്‍ബാഗ് കേസിനൊപ്പം നാളെ ഹരജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടിയതിനിടെ ഒരു പൊലീസുകാരനുള്‍പ്പെടെ എഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ന്യൂനപക്ഷ കേന്ദ്രങ്ങള്‍ക്ക് നേരെ രാത്രി വൈകിയും വ്യാപക അക്രമം നടന്നത്.സ്ഥിതി അവലോകനം ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടിയന്തര യോഗം വിളിച്ചു. അക്രമം ഒഴിവാക്കാന്‍ കെജ്‌രിവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവങ്ങള്‍ ചര്‍ച്ചചെയ്യും. ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുവും ചര്‍ച്ചയില്‍ പങ്കെടുക്കും.

SHARE