അഞ്ചു വയസ്സുകാരിയെ ക്ലാസ്മുറിയില്‍ സ്‌കൂള്‍ പ്യൂണ്‍ പീഡിപ്പിച്ചു

ലൈംഗികാതിക്രമം തടഞ്ഞ ഏഴുവയസ്സുകാരനെ സ്‌കൂളിലെ ബാത്ത്‌റൂമില്‍ കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് ദേശീയ തലസ്ഥാനത്ത് വീണ്ടും ആക്രമണം. അഞ്ചു വയസുകാരിയെ ക്ലാസ്മുറിയില്‍ വെച്ച് സ്‌കൂളിലെ പ്യൂണ്‍ ക്രൂരമായി പീഡിപ്പിച്ചു. വടക്കന്‍ ഡല്‍ഹിയില്‍ ഇന്നലെയാണ് സംഭവം. സ്‌കൂള്‍ പ്യൂണ്‍ വികാസിനെ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു.

സ്‌കൂള്‍ പ്യൂണ്‍ വികാസ്
സ്‌കൂള്‍ പ്യൂണ്‍ വികാസ്

അധ്യാപകര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയ ശേഷം വരാന്തയിലൂടെ നടക്കവെ പെണ്‍ക്കുട്ടിയെ കണ്ട ഇയാള്‍ ആളില്ലാത്ത ക്ലാസ്മുറിയിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പുറത്തു പറയരുത് ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തം വരുന്നുണ്ടെന്നും വേദനയുണ്ടെന്നും അമ്മയോട് പറഞ്ഞു. തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് അറിഞ്ഞത്. കൗണ്‍സിലിങിന് വിധേയമാക്കിയപ്പോള്‍ തൊപ്പി ധരിച്ചയാളാണ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്യൂണിനെ അറസ്റ്റു ചെയ്തത്.

SHARE