ആശുപത്രി രേഖകള്‍ പുറത്ത് ; രാഹുല്‍ ഗാന്ധി ജനിച്ചത് ഡല്‍ഹിയില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനനരേഖള്‍ പുറത്ത് വിട്ട് ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രി. രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തില്‍ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുലിനോട് വിശദീകരണം ചോദിച്ചിരുന്നു. രാഹുലും പ്രിയങ്കയും ജനിച്ചത് ഈ ആശുപത്രിയിലാണ്. നിധിപോലെ ഇരുവരുടെയും ജനനരേഖകള്‍ ആശുപത്രി അധികൃതര്‍ സൂക്ഷിച്ചിട്ടുണ്ട്. 1970 ജൂണ്‍ 19, ഉച്ചയ്ക്ക് 2.28 നാണ് രാഹുല്‍ ജനിച്ചതെന്നും കുഞ്ഞിന്റെ പേര് ബേബി ഓഫ് സോണിയഗാന്ധി എന്നുമാണ് രേഖകളില്‍ ചേര്‍ത്തിരിക്കുന്നത്. ഹിന്ദു മതത്തില്‍ ജനിച്ച കുഞ്ഞാണെന്നും ഇന്ത്യന്‍ പൗരനാണെന്നും രേഖകളില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 1972 ജനുവരി 12 ന് ഇതേ ആശുപത്രിയിലാണ് പ്രിയങ്കയുടെയും ജനനം. ബിജെപിയുടെ പൗരത്വം സംബന്ധിച്ച വിവാദങ്ങള്‍ ഇതോടെ വെറും പാഴ്‌വാക്കായിരിക്കുകയാണ്.