നിര്‍ഭയ കേസിലെ ദയാ ഹര്‍ജികള്‍ തള്ളി ഡല്‍ഹി സര്‍ക്കാര്‍; വധശിക്ഷ നടപ്പാക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളുടെ ദയാ ഹര്‍ജി തള്ളി ഡല്‍ഹി സര്‍ക്കാര്‍. ഒരു കാരണവശാലും പ്രതികള്‍ ദയ അര്‍ഹിയ്ക്കുന്നില്ലെന്ന് കാണിച്ചാണ് ഹര്‍ജ്ജി ഡല്‍ഹി സര്‍ക്കാര്‍ ഹരജി തള്ളിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തിനാണ് ഡല്‍ഹി സര്‍ക്കാര്‍ മറുപടി നല്‍കിയത്.

ശുപാര്‍ശ ഇന്നലെ രാത്രിയോടെ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിനെ ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ രേഖാമൂലം അറിയിച്ചു. ഇക്കാര്യം ഫയല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. ആഭ്യന്തരമന്ത്രാലയം ദയാഹര്‍ജി നിരസിക്കാന്‍ ശുപാര്‍ശ ചെയ്ത് രാഷ്ട്രപതിക്ക് കൈമാറും. അപ്പീലിലെ അതിക്രൂരവും അതീവ ഗുരുതരവുമായ കുറ്റകൃത്യം കണക്കിലെടുത്താല്‍ ദയാ ഹരജി നിരസിക്കുന്നത് ഏറ്റവും അനുയോജ്യമായ കേസാണിതെന്നും ദയാ ഹരജിയില്‍ അന്തിമ തീരുമാനം രാഷ്ട്രപതി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡല്‍ഹി കൂട്ടാബലാത്സംഗത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അക്ഷയ് താക്കൂര്‍(33) വിനയ് ശര്‍മ (33), വപന്‍ ഗുപ്ത(24), മുകേഷ് സിംഗ്(31)എന്നിവരുടെ ദയാഹര്‍ജിയാണ് തള്ളിയത്. നാല് പ്രതികള്‍ നല്‍കിയ ദയാഹര്‍ജികളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡല്‍ഹി സര്‍ക്കാരിന് കൈമാറിയിരുന്നത്.

ഡല്‍ഹി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാനായതോടെ ആഭ്യന്തരമന്ത്രാലയം ഈ ആഴ്ചതന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ദയാഹര്‍ജി തള്ളാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യും. നിര്‍ഭയ സംഭവത്തിന്റെ ഏഴാം വാര്‍ഷികമായ ഡിസംബര്‍ 16 ന് തന്നെ വധശിക്ഷ നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇതിനായി തിഹാര്‍ ജയിലില്‍ തൂക്ക് മരത്തിന്റെ നവീകരണം അടക്കമുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതായാണ് വിവരം.

SHARE