ഡല്‍ഹി സര്‍ക്കാര്‍ വകുപ്പുകളില്‍ 264 എന്‍ജിനീയര്‍ ഒഴിവുകള്‍; ശമ്പളം 34800

ദേശീയ തലസ്ഥാന ഭരണപ്രദേശമായ ഡല്‍ഹിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ എന്‍ജിനീയര്‍മാരുടെ 264 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, സിവില്‍), ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലാണ് ഒഴിവ്. പരസ്യ നമ്പര്‍: 01/2019
പോസ്റ്റ് കോഡ്: 1/2019, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)
വകുപ്പ്: എം.സി.ഡി., ശമ്പളം: 9300-34800 രൂപ, ഗ്രേഡ് പേ 4600 രൂപ (റിവിഷനു മുമ്പ്)
ഒഴിവുകള്‍: 7 (ജനറല്‍ 5, ഒ.ബി.സി. 1, എസ്.സി. 1), യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/തത്തുല്യം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 32 കവിയരുത്.

പോസ്റ്റ് കോഡ്: 2/2019
തസ്തിക: അസിസ്റ്റന്റ് എന്‍ജിനീയര്‍(സിവില്‍)
വകുപ്പ്: എം.സി.ഡി.
ശമ്പളം: 9300-34800 രൂപ, ഗ്രേഡ് പേ 4600 രൂപ (റിവിഷനു മുമ്പ്), ഒഴിവ്: 13 (ജനറല്‍ 7, ഒ.ബി.സി. 3, എസ്.സി. 2, എസ്.ടി. 1), യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30 കവിയരുത്.

പോസ്റ്റ് കോഡ്: 3/19
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)
വകുപ്പ്: എം.സി.ഡി.
ശമ്പളം: 9300-34800 രൂപ, ഗ്രേഡ് പേ 4200 രൂപ (റിവിഷനു മുമ്പ്), ഒഴിവ്: 103 (ജനറല്‍ 54, ഒ.ബി.സി. 27, എസ്.സി. 15, എസ്.ടി. 7), യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 27 കവിയരുത്.

പോസ്റ്റ് കോഡ്: 4/19
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)
വകുപ്പ്: എം.സി.ഡി., ശമ്പളം: 9300-34800 രൂപ, ഗ്രേഡ് പേ 4600 രൂപ (റിവിഷനു മുമ്പ്)
ഒഴിവ്: 20 (ജനറല്‍ 11, ഒ.ബി.സി. 5, എസ്.സി. 3, എസ്.ടി. 1), യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 27 കവിയരുത്.

പോസ്റ്റ് കോഡ്: 5/19
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)
വകുപ്പ്: എന്‍.ഡി.എം.സി. ശമ്പളം: 9300-34800 രൂപ, ഗ്രേഡ് പേ 4200 രൂപ (റിവിഷനു മുമ്പ്), ഒഴിവ്: 33 (ജനറല്‍ 4, ഒ.ബി.സി. 27, എസ്.ടി. 2)
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. പ്രായം: 18-30

പോസ്റ്റ് കോഡ്: 6/19
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)
വകുപ്പ്: ഡി.യു.എസ്.ഐ.ബി. ശമ്പളം: 9300-34800 രൂപ, ഗ്രേഡ് പേ 4200 രൂപ (റിവിഷനു മുമ്പ്), ഒഴിവ്: 61 (ജനറല്‍ 8, ഒ.ബി.സി. 45, എസ്.സി. 2, എസ്.ടി. 6)
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-27

പോസ്റ്റ് കോഡ്: 7/19
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)
വകുപ്പ് : ഡി.യു.എസ്.ഐ.ബി., ശമ്പളം: 9300-34800 രൂപ, ഗ്രേഡ് പേ 4200 രൂപ (റിവിഷനു മുമ്പ്), ഒഴിവ്: 27 (ജനറല്‍ 12, ഒ.ബി.സി. 9, എസ്.സി. 4, എസ്.ടി. 2), യോഗ്യത: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-27

പരീക്ഷാ ഫീസ്: 100 രൂപ. ഫീസിളവ്: വനിതകള്‍, എസ്.സി., എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷ: www.dsssb.delhigovt.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 1
കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

SHARE