ദില്ലിയില്‍ വന്‍ തീപിടുത്തം ; ആറ് പേര്‍ മരിച്ചു

ദില്ലിയിലെ സാക്കിര്‍ നഗറിലെ ഫ്‌ലാറ്റിലുണ്ടായ വന്‍ തീപിടുത്തതില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പൂലര്‍ച്ചെ 2 മണിയോടെയാണ് തീപിടുത്തം ഉണ്ടാകുന്നത്.

ജാമിയ മിലിയ സര്‍വകലാശാലയുടെ തൊട്ടടുത്താണ് തീപിടിത്തമുണ്ടായ കെട്ടിടമെന്നത് പരിഭ്രാന്തി പരത്തി. ചിലര്‍ തീപിടിത്തത്തില്‍ വെന്ത് മരിക്കുകയായിരുന്നു. മറ്റ് ചിലരാകട്ടെ, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. ഇങ്ങനെ പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തിന് ചുറ്റും നിര്‍ത്തിയിട്ടിരുന്ന ഏഴ് കാറുകളും എട്ട് ബൈക്കുകളും തീ പിടിത്തത്തില്‍ കത്തി നശിച്ചു. എട്ട് ഫയര്‍ എഞ്ചിനുകള്‍ രാത്രി മുഴുവന്‍ ശ്രമിച്ചാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.

SHARE