‘ഞങ്ങള്‍ ഇന്ത്യക്കും ഭരണഘടനക്കും വേണ്ടി വോട്ട് രേഖപ്പെടുത്തുന്നു’; ഷഹീന്‍ബാഗില്‍ വോട്ടര്‍മാരുടെ നീണ്ട നിര

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും അധികം ശ്രദ്ധയാകര്‍ഷിച്ച സ്ഥലമാണ് ഷഹീന്‍ബാഗ്.വോട്ടിങ് ആരംഭിച്ചതു മുതല്‍ ഷഹീന്‍ബാഗിന് സമീപമുള്ള സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘ഞാന്‍ ഇന്ത്യക്കും ഭരണഘടനയ്ക്കും വേണ്ടി വോട്ട് രേഖപ്പെടുത്തുന്നു’. ഷഹീന്‍ബാഗില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഒരു സ്ത്രീ പറഞ്ഞ വാക്കുകളാണിത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിലൂടെ ഷഹീന്‍ബാഗ് രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധങ്ങളെ ദേശവിരുദ്ധമായാണ് ബിജെപി ചിത്രീകരിച്ചത്. ഇത് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ അടിയാകുമെന്ന് ഉറപ്പാകുന്നതാണ് പുറത്ത് വരുന്ന പ്രതികരണങ്ങള്‍.

വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ആയുധമാക്കിയിരുന്നത്. ഷഹീന്‍ബാഗിലെ സമരത്തെ കടന്നാക്രമിക്കാന്‍ ലഭിച്ച ഒരു അവസരവും ബി.ജെ.പി നഷ്ടപ്പെടുത്തിയിരുന്നില്ല.

SHARE