തെരഞ്ഞെടുപ്പ് തോല്‍വി; ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് ബി.ജെ.പി എംപി ഗൗതം ഗംഭീര്‍. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ബി.ജെ.പിക്ക് സാധിച്ചില്ലെന്ന് പറഞ്ഞ ഗംഭീര്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നേതൃത്വത്തിന് വീഴ്ച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എഎപിയെ അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത് വന്നു. ജനങ്ങള്‍ ബി.ജെ.പിയെ തള്ളിയിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജനങ്ങള്‍ ഏറ്റെടുക്കൂ. അത് മാത്രമേ വിജയിക്കൂ. സിഎഎയും എന്‍ആര്‍സിയും ജനം ഏറ്റെടുക്കില്ലെന്നും മമത പറഞ്ഞു.ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാന്‍ എഴുന്നേറ്റ് നിന്ന ദില്ലി ജനങ്ങളെ നന്ദി അറിയിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. വര്‍ഗീയ രാഷ്ട്രീയത്തെ ജനം തള്ളുകയും വികസനത്തെ ഏറ്റെടുക്കുകയും ചെയ്തുവെന്നാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രതികരിച്ചത്.

SHARE