ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തിരിമറി അസാദ്ധ്യമായ ഒന്നല്ലെന്നും എന്ത് കൊണ്ട് വികസിത രാജ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നില്ലെന്നുമാണ് ദിഗ്വിജയ് സിംഗ് ചോദിക്കുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറിച്ചുയരുന്ന ആക്ഷേപങ്ങളില്‍ സുപ്രീംകോടതി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനസാക്ഷിയില്ലാത്ത ഒരു വിഭാഗം ആളുകള്‍ക്ക് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും 1.3 ബില്യണ്‍ ജനങ്ങളുടെ വിധിയെ തട്ടിയെടുക്കാനും അനുവദിക്കരുതെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കുതിപ്പ് തുടരുകയാണ്.