ഡല്‍ഹി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര, നേതാക്കളായ അജയ് മാക്കന്‍, ആനന്ദ് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

പൗരത്വനിയമ ഭേദഗതി ഡല്‍ഹിയില്‍ നടപ്പാക്കില്ലെന്നും ഇതിനെതിരെ സുപ്രീം കോടതിയില്‍ ചോദ്യംചെയ്യുമെന്നും പത്രികയിലുണ്ട്.
ന്യായ് യോജന പദ്ധതിയാണ് പ്രകടന പത്രികയിലെ മറ്റൊരു സുപ്രധാന പദ്ധതി .

മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ബസ് യാത്ര, പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നഴ്‌സറിതലം മുതല്‍ പിഎച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം, എയിംസ് മാതൃകയില്‍ അഞ്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മലിനീകരണ നിയന്ത്രണത്തിനായി ബജറ്റിന്റെ 20 ശതമാനം നീക്കിവെയ്ക്കും, ബിരുദധാരികള്‍ക്ക് തൊഴിലില്ലായ്മ വേതനമായി മാസം 5000 രൂപയും എന്നു തുടങ്ങി സുപ്രധാന പദ്ധതികളോടെയാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

SHARE