അമ്മയുടെ മരണത്തിന് പിന്നാലെ കാണാതായ മകളുടെ മൃതദേഹം കണ്ടെത്തി

ഡല്‍ഹിയില്‍ അമ്മയുടെ മരണത്തിന് പിന്നാലെ ആശുപത്രിയില്‍നിന്ന് കാണാതായ മകളുടെ മൃതദേഹം ആശുപത്രി വളപ്പില്‍നിന്ന് കണ്ടെത്തി. 23 വയസുകാരിയുടെ മൃതദേഹമാണ് ആശുപത്രി വളപ്പില്‍നിന്ന് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നും ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയതാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.

മെയ് ആറിനാണ് മകളെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ മാതാവ് അന്നേദിവസം മരണപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മകളെ കാണാതായത്. എന്നാല്‍ സംഭവദിവസം ആശുപത്രിയിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഇതിനിടെ യുവതി സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മറ്റുവിവരങ്ങളൊന്നും പറഞ്ഞിരുന്നില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് പറഞ്ഞു.

SHARE