ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 26 പേര്‍ക്ക് കോവിഡ്

ഡല്‍ഹി ജഹാംഗീര്‍പുരിയിലുള്ള ഒരു കുടുംബത്തിലെ 26 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊറോണ ഹോട്ട് സ്‌പോട്ടായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജഹാംഗീര്‍പുരിയില്‍ പല വീടുകളിലായി താമസിക്കുന്ന ഒരു കുടുംബത്തില്‍പ്പെട്ടവര്‍ക്കാണ് വൈറസ് ബാധ.

എന്നാല്‍ ഇവര്‍ക്ക് എവിടെനിന്നാണ് വൈറസ് ബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ വീടുകള്‍ക്ക്‌സമീപം താമസിക്കുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കും. ജനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് ജഹാംഗീര്‍പുരിയിലെ സംഭവം ചൂട്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

SHARE