ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുതായി 2632 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 55 പേര്‍ മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,200 ആയി ഉയര്‍ന്നു.68,256 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 25,940 പേരാണ് ഇപ്പോഴും ചികിത്സയിലുളളത്. ആകെ 3004 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

9,925 ആര്‍ടിപിസിആര്‍ ടെസ്റ്റുകളും 13,748 ആന്റിജെന്‍ ടെസ്റ്റുകളും ഇന്ന് നടത്തി. 6,20,378 ടെസ്റ്റുകളാണ് ഡല്‍ഹിയില്‍ ഇതുവരെ നടന്നത്. പത്തുലക്ഷത്തിന് 32,650 എന്ന തോതിലാണ് ഡല്‍ഹിയില്‍ പരിശോധനകള്‍ നടത്തുന്നത്.

SHARE