ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു

ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 4122 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 384 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച് ഇന്ന് മൂന്ന് പേര്‍ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 64 ആയി.

ദില്ലിയില്‍ ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന 41 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. തെക്കുപടിഞ്ഞാറന്‍ ദില്ലിയിലെ കപസേരയിലാണ് ഇത്രയും പേര്‍ക്ക് ഒന്നിച്ച് രോഗം കണ്ടെത്തിയത്. മാനസിക അസ്വാസ്ഥ്യമുള്ള ഒരു സ്ത്രീക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജന്‍പഥില്‍ നിന്ന് ദില്ലി ഐഎച്ച്ബിഎഎസ് ആശുപത്രിയില്‍ എത്തിച്ച സ്ത്രീക്കാണ് കൊവിഡ് ബാധ കണ്ടെത്തിയത്.

SHARE