ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച 186 പേരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരായിരുന്നെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കൊറോണ വൈറസ് ബാധയും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങള്‍ക്ക് രോഗബാധയുള്ളതായി രോഗികള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് 42 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്. 1,707 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 72 പേര്‍ക്ക് രോഗം ഭേദമായി.

ഏപ്രില്‍ 27 വരെ ഡല്‍ഹിയിലെ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ എവിടെയും ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. വൈറസ് ബാധ പിടിച്ചുനിര്‍ത്തുന്നതിന് കര്‍ശനമായ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

SHARE