ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. അടൂര്‍ തട്ട സ്വദേശി രാഘവന്‍ ഉണ്ണിത്താന്‍ ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. കടുത്ത പനിയെത്തുടര്‍ന്ന് ബുധനാഴ്ചയാണ് ഡല്‍ഹി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചു. പ്രോട്ടോകോള്‍ പ്രകാരം ഡല്‍ഹിയില്‍ സംസ്‌കാരം നടത്തും. മകനും ഭാര്യയും ഒപ്പമുണ്ട്. കോവിഡ് ബാധിച്ച് ആറു മലയാളികളാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്.

SHARE