ഡല്‍ഹിയില്‍ കോവിഡ് സാമൂഹ്യ വ്യാപനം സംഭവിച്ചു; പ്രഖ്യാപനം നടത്തേണ്ടത് കേന്ദ്രമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് സാമൂഹ്യ വ്യാപനം സംഭവിച്ചതായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. സംസ്ഥാനത്തിന് ഇത്തരത്തില്‍ പ്രഖ്യാപനം നടത്താനാവില്ലെന്ന് ജയിന്‍ പറഞ്ഞു.

സാമൂഹ്യ വ്യാപനം സംഭവിച്ചതായാണ് ഡോ. ഗുലേറിയ പറയുന്നത്. കേന്ദ്രം അത് അംഗീകരിച്ചിട്ടില്ല. സാമൂഹ്യ വ്യാപനം എന്നത് ഒരു സാങ്കേതിക പദമാണ്. അതിന്റെ നിര്‍വചനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്നതു പ്രധാനമാണ്. എവിടെനിന്നാണ് രോഗം ബാധിച്ചത് എന്ന ആളുകള്‍ക്ക് അറിയാത്ത അവസ്ഥയിലാണ് സാമൂഹ്യ വ്യാപനം സംഭവിച്ചതായി പറയുന്നത്. ഇപ്പോള്‍ ഡല്‍ഹിയിലെ പകുതിയോളം കേസുകളും അങ്ങനെയാണ് അദ്ദേഹം പറഞ്ഞു.

SHARE