കുറ്റപത്രം സമര്‍പ്പിച്ചില്ല; തീവ്രവാദ കേസില്‍ ജമ്മുകശ്മീര്‍ ഡി.എസ്.പി ദേവിന്ദര്‍ സിങിന് ജാമ്യം

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനവുനായി ബന്ധപ്പെട്ട കേസില്‍ ജയിലായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജമ്മു കശ്മീര്‍ ഡി.എസ്.പി ഡേവിന്ദര്‍ സിങിന് ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച ഡല്‍ഹി കോടതിയാണ് ഡിഎസ്പി ഡേവിന്ദര്‍ സിങിന് ജാമ്യം അനുവദിച്ചത്.

നിശ്ചിത കാലയളവിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ഡല്‍ഹി പോലീസ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത ജമ്മു കശ്മീര്‍ ഡി.എസ്.പി ഡേവിന്ദര്‍ സിങിന് ജാമ്യം അനുവദിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 13 ന് മൂന്ന് തീവ്രവാദികളെ കാറില്‍ ജമ്മുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജമ്മുവിലെ ഉന്നത പോവീസ് ഉദ്യോഗസ്ഥനായ ദേവിന്ദര്‍ സിങ് അറസ്റ്റിലായത്.
ദേശവിരുദ്ധ പ്രവര്‍ത്തനത്തിനിടെ പിടിക്കപ്പെടുകയും തീവ്രവാദ കേസില്‍ ഉള്‍പ്പെടുകയും ചെയ്തിരിക്കെയാണ് ദേവീന്ദറിന് ഇന്ന് ജാമ്യം ലഭിച്ചത്.

Read More: പാക് ചാരസംഘടനയുമായി ബന്ധം; ദേവീന്ദര്‍ സിങിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തി കശ്മീര്‍ പൊലീസ്

ദേവീന്ദര്‍ സിങിനെതിരെ നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ില്ലി പോലീസിന് കഴിഞ്ഞില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതുകാരണം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായ അഫ്‌സല്‍ ഗുരുവിനെ കുരുക്കിയത് ദേവീന്ദറാണെന്നും കേസില്‍ അയാള്‍ക്ക് ബന്ധമുണ്ടെന്നും ആരോപിക്കപ്പെട്ടിരുന്നു.

അതേസമയം, എന്‍ഐഎ കേസില്‍ ഡേവിന്ദര്‍ സിംഗ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. മതിയായ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ടെന്നും യഥാസമയം അതിന്റെ കുറ്റപത്രം നല്‍കുമെന്നും എന്‍ഐഎ വ്യക്തമാക്കി