ഡല്‍ഹിയില്‍ അടിമുടി മാറ്റവുമായി കോണ്‍ഗ്രസ്

കര്‍ണാടകയിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് പുനഃസംഘടന. കര്‍ണാടകയില്‍ ഡി.കെ ശിവകുമാറെന്ന ശക്തനായ നേതാവിനെ അദ്ധ്യക്ഷനായി നിയമിച്ചപ്പോള്‍ ഡല്‍ഹിയില്‍ അടിമുടി മാറ്റങ്ങളാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. യുവനേതാവ് അനില്‍ ചൗധരിയാണ് ഡല്‍ഹിയില്‍ പി.സി.സി അദ്ധ്യക്ഷന്‍. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനായിരുന്നു ഇദ്ദേഹം.

അഭിഷേക് ദത്ത്, ജെയ് കിഷന്‍, മുദിത് അഗവര്‍വാള്‍, അലി ഹസന്‍, ശിവാനി ചോപ്ര തുടങ്ങിയവരാണ് ഉപാദ്ധ്യക്ഷന്മാര്‍. നാല്‍പ്പതുകാരനാണ് എം.ബി.എ ബിരുദധാരിയായ അഭിഷേക് ദത്ത്. സുല്‍താന്‍പൂര്‍ മുന്‍ എം.എല്‍.എയാണ് ജെയ് കിഷന്‍. നാല്‍പ്പത്തിയൊമ്പതുകാരനാണ് മുദിത് അഗര്‍വാള്‍. നാല്‍പ്പതുകാരിയായ ശിവാനി ചോപ്ര കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കല്‍കാജി മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും തോറ്റിരുന്നു.പാര്‍ട്ടിയിലെ യുവതലമുറയെ രംഗത്തെത്തിച്ച് വലിയ മാറ്റങ്ങള്‍ ഡല്‍ഹിയില്‍ നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.

SHARE