രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് പ്രമേയം

ഡല്‍ഹി: എഐസിസി പ്രസിഡന്റ് പദത്തിലേക്ക് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്ന് ഡല്‍ഗി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രമേയം. സോണിയാ ഗാന്ധി അധ്യക്ഷ പദവി ഒഴിവാകുന്ന പക്ഷം അതു രാഹുലിന് കൈമാറണമെന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധ്യക്ഷ പദവിയിലേക്ക് പ്രമേയത്തിലൂടെ സംസ്ഥാന ഘടകം ഒരാളെ നിര്‍ദേശിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്. മറ്റൊരു പ്രമേയവും കമ്മിറ്റി പാസാക്കി. ഡല്‍ഹി അധ്യക്ഷനെ എഐസിസി നിര്‍ദേശിക്കണമെന്നായിരുന്നു മറ്റൊരാവശ്യം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തി വേണം അധ്യക്ഷന കണ്ടെത്താന്‍. എന്നാല്‍, നിലവിലെ പ്രസിഡന്റ് അജയ് മാക്കനെ പാര്‍ട്ടി ഹൈക്കമാന്റ് നിയമിക്കുകയായിരുന്നു.