ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. അല്പം മുമ്പാണ് മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mod.nic.in ഹാക്ക് ചെയ്യപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്നാണ് സൂചന.
വെബ്സൈറ്റിന്റെ ഹോം പേജില്‍ ചൈനീസ് അക്ഷരങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. മന്ഡാരിന് എന്ന ലിപിയിലാണ് അക്ഷരങ്ങളുള്ളത്. മണിക്കൂറുകള്‍ക്കു മുമ്പു തന്നെ വെബ്സൈറ്റില്‍ എന്തോ പിശക് നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുവരെയും വെബ്സൈറ്റ് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് സാധിച്ചിട്ടില്ല.
Issue with the MoD website ( https://t.co/JJawys4yoB ) has been taken note of. Appropriate action has been initiated. @nsitharaman
— Raksha Mantri (@DefenceMinIndia) April 6, 2018
സൈറ്റ് പൂര്‍വസ്ഥിതിയിലാക്കുന്നതിന് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വലിയ തോതിലുള്ള സുരക്ഷാ വീഴ്ചയാണ് ഇക്കാര്യത്തില്‍ സംഭവിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
Action is initiated after the hacking of MoD website ( https://t.co/7aEc779N2b ). The website shall be restored shortly. Needless to say, every possible step required to prevent any such eventuality in the future will be taken. @DefenceMinIndia @PIB_India @PIBHindi
— Nirmala Sitharaman (@nsitharaman) April 6, 2018