സിനിമയുടെ റേറ്റിങ് നിങ്ങള്‍ക്ക് മാറ്റാം എന്നാല്‍ മനസ്സുമാറ്റാനാക്കില്ല; ബി.ജെ.പിക്ക് മറുപടി നല്‍കി ദീപിക പദുക്കോണ്‍

മുംബൈ: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍വകലാശാലയില്‍ എത്തിയ നടി ദീപിക പദുകോണിന്റെ പുതിയ ചിത്രം ഛപാകിനെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി ദീപിക പദുക്കോണ്‍. ഐഎംബിഡിയില്‍ റേറ്റിംഗ് കുറച്ചാണ് ഇപ്പോള് ബിജെപി, സംഘപരിവാര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇപ്പോള്‍ വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കിയിരിക്കുകയാണ് താരം.

ഐഎംബിഡി റേറ്റിങ് മാറ്റാം, എന്നാല്‍ എന്റെ മനസ്സു മാറ്റാനാകില്ലെന്ന് ദീപിക ഉറച്ച ശബ്ദത്തില്‍ തന്നെ വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയാണ് നടി തന്റെ നിലപാടിലുറച്ച് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദീപിക കാമ്പസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഛപാക് സിനിമയുടെ റിലീസിന് രണ്ടു ദിവസം മുന്‍പായിരുന്നു സന്ദര്‍ശനം.

SHARE