11,500 മയക്കുഗുളികകളുമായി യുവാവ് പിടിയില്‍

കാട്ടിക്കുളം: വയനാട്ടില്‍ 11,500 മയക്കുഗുളികകളുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മീഞ്ചന്ത സ്വദേശി ദീപക് ഡി രാജയെയാണ് എക്‌സൈസ് സി.ഐ, ടി അനില്‍കുമാര്‍, എസ്.ഐമാരായ എം കൃഷ്ണന്‍കുട്ടി, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ എക്‌സൈസിന്റെ വാഹന പരിശോധനയില്‍ കര്‍ണാടകയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. രണ്ട് ബാഗുകളിലായി ബസ്സിന്റെ ബര്‍ത്തില്‍ ഒളിച്ചിച്ച നിലയിലായിരുന്നു ഗുളികകള്‍. കോളജ് അടക്കമുള്ള വിദ്യാലയങ്ങളിലേക്കും, റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള സംസ്ഥാനത്തെ പ്രധാന ഭാഗങ്ങളിലേക്ക് മയക്ക് ഗുളികകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ദിപക്. ഒരു വര്‍ഷത്തോളമായി ഇയാളെ എക്‌സൈസ് നീരീക്ഷിച്ചുവരികയായിരുന്നു. ഇയാളെ ബുധനാഴ്ച്ച വടകര കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്‍സ്‌പെകര്‍ എം കൃഷ്ണന്‍കുട്ടി പറഞ്ഞു.

SHARE