ദീന്‍ ദയാല്‍ ജന്മശതാബ്ദി ആഘോഷം വിദ്യാലയങ്ങളില്‍ ബഹിഷ്‌കരണ സമരം നടത്തും: എം എസ് എഫ്

കോഴിക്കോട്: ദീന്‍ ദയാല്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിദ്യാലയങ്ങളില്‍ ആചരിക്കണമെന്ന കേരള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും ആഘോഷങ്ങളുമായി മുന്നോട്ടുപോയാല്‍ എംഎസ്എഫ് ബഹിഷ്‌കരണ സമരം നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി
എം പി നവാസ് എന്നിവര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ മേഖലയിലെ കാവി വല്‍ക്കരണത്തിന് തുടര്‍ച്ചയായി സൗകര്യം ഒരുക്കി കൊടുക്കുന്നു കേരള വിദ്യാഭ്യാസ വകുപ്പിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും എം.എസ്.എഫ് അറീയിച്ചു.

SHARE