ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: രാഹുല്‍ ഗാന്ധി

 

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന മഹാ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അനേകം ജീവിതങ്ങളെയും ജീവിതമാര്‍ഗ്ഗങ്ങളെയും നഷ്ടപ്പെടുത്തിയ ഈ ദൂരന്തത്തെ ദേശീയ ദുരന്തമായി തന്നെ പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. 500 കോടി രൂപയാണ് അദ്ദേഹം കേന്ദ്ര സഹായമായി പ്രഖ്യാപിച്ചത്. കൂടുതല്‍ സഹായത്തിനായി കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്.

SHARE