സമസ്ത മുശാവറ അംഗം ഹംസക്കുട്ടി ബാഖവിയുടെ ഭാര്യ നിര്യാതയായി

ആദൃശേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും വളാഞ്ചേരി മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ ആദൃശേരി ഹംസക്കുട്ടി ബാഖവിയുടെ ഭാര്യ ജമീല ഹജ്ജുമ്മ(59) നിര്യാതയായി.

പാങ്ങ്-ചേണ്ടി സ്വദേശി പരേതരായ ഇകെ ഉമര്‍ ഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും മകളാണ് ജമീല ഹജ്ജുമ്മ.

മക്കള്‍: ഖൈറുന്നിസ,മൈമൂന,അമല്‍,സുമാന,അമാന,ബുനാന,മുഹമ്മദ് അമീന്‍,ഹാഫിള് ഇസ്മായില്‍,മുന.
മരുമക്കള്‍: ഇബ്രാഹിം കോഡൂര്‍,മുസ്തഫ അഹ്‌സനി,ഉസ്മാന്‍ ഫൈസി,ഹാഫിള് സമീര്‍,ഫസല്‍ യമാനി,റിന്‍ഷാദ് വാണിയന്നൂര്‍,ഷഹ്ല തസ്‌നീം.

വിവിധ തവണ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,മുനവ്വറലി ശിഹാബ് തങ്ങള്‍,ബശീറലി ശിഹാബ് തങ്ങള്‍,ഹമീദലി ശിഹാബ് തങ്ങള്‍,ഹാശിറലി ശിഹാബ് തങ്ങള്‍,ആലിക്കുട്ടി മുസ്ലിയാര്‍,എം.പി അബ്ദുസ്സമദ് സമദാനി,ഹാശിം ഹദ്ദാദ് മദനി,ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്ലിയാര്‍ നേതൃത്വം നല്‍കി.

എം.ടി അബ്ദുല്ല മുസ്ലിയാര്‍,ഹൈദര്‍ ഫൈസി പനങ്ങാങ്ങര,കെവി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍,സൈനുല്‍ ആബിദ് ശിഹാബ് തങ്ങള്‍,ഒ ടി മൂസ മുസ്ലിയാര്‍,അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരി,കാളാവ് സൈദലവി മുസ്ലിയാര്‍,കെവി ഹംസ മൗലവി,അസീസ് ഫൈസി അരിമ്പ്ര,ഫസല്‍ തങ്ങള്‍ മേല്‍മുറി,ആലുവ മുഹ്യുദ്ദീന്‍ മുസ്ലിയാര്‍,സികെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അരിപ്ര,ഇടി മുഹമ്മദ് ബശീര്‍ എംപി,അബ്ദുറബ്ബ് എംഎല്‍എ,അബ്ദുറഹ്മാന്‍ രണ്ടത്താണി വസതി സന്ദര്‍ശിച്ചു.