നിര്‍ഭയ കേസ് പ്രതിയുടെ ഹര്‍ജി; മരണ വാറന്റ് അവശ്യപ്പെട്ട് അമ്മ

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ. വധശിക്ഷ ശരിവച്ചതിനെതിരെ പ്രതി അക്ഷയ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അമ്മ ആവശ്യം ഉന്നയിച്ച്. തിങ്കളാഴ്ചയാണ് അക്ഷയ് സിങ് നല്‍കിയ ഹര്‍ജി പരിഗണിക്കുക തുടര്‍ന്ന് ഡിസംബര്‍ 18 ന് അമ്മയുടെ ഹര്‍ജി ഡല്‍ഹി കോടതി പരിഗണിക്കും. പുനരവലോകന അപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രതിയുടെ ഹര്‍ജിക്ക് മുമ്പായി അമ്മയുടെ ആവശ്യം കേള്‍ക്കാനാവില്ലെന്ന് കോടതി അറിയിച്ചു.

ശിക്ഷ വിധിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ച് രണ്ടര വര്‍ഷമായതോടെ കുറ്റവാളികളെ ഡിസംബര്‍ 16 ന് തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അവരുടെ പുനരവലോകന ഹര്‍ജികള്‍ തള്ളി 18 മാസമായി. അവരെ ഉടന്‍ തൂക്കിക്കൊല്ലാന്‍ കോടതിയോടും സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചു’ നിര്‍ഭയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പുനരവലോകന ഹര്‍ജി കോടതി കേള്‍ക്കണം, എന്നാല്‍ നേരത്തെ തള്ളേണ്ടതായിരുന്നു. സുപ്രീംകോടതിയുടെ തീരുമാനം അംഗീകരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. ഏഴ് വര്‍ഷമായി ഞങ്ങള്‍ കഷ്ടപ്പെടുകയാണ്- അമ്മ പറഞ്ഞു.

അതേസമയം, പ്രതി അക്ഷയ് സിങ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഉച്ചയ്ക്കു രണ്ടു മണിക്കു തുറന്ന കോടതിയിലാകും വാദം കേള്‍ക്കുക. നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിനയ് ശര്‍മ രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. വധശിക്ഷ ശരിവച്ച വിധിക്കെതിരെ മൂന്നു പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി 2018 ജൂലൈയില്‍ തള്ളിയിരുന്നു.

SHARE