ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മിനസോട്ട സ്റ്റേറ്റിലെ ഒരു നഗരത്തില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുസ്്ലിം വനിതാ സ്ഥാനാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ വഴി വധഭീഷണി. റോച്ചസ്റ്റര്‍ മേയര്‍ സ്ഥാനാര്‍ത്ഥി റജീന മുസ്തഫക്കാണ് വധിഭീഷണി ലഭിച്ചത്. മിലീഷ്യ മൂവ്്മെന്റ് എന്ന സംഘടനയുടെ പേരിലാണ് സന്ദേശമെന്ന് റജീന പറയുന്നു. എന്നാല്‍ അത്തരം ഭീഷണികള്‍ക്കു വഴങ്ങി മത്സരത്തില്‍നിന്ന് പിന്മാറില്ലെന്ന് അവര്‍ വ്യക്തമാക്കി. ഭീഷണികളെ ഗൗരവത്തിലെടുക്കും.
സ്വന്തം സമൂഹത്തെ സേവിക്കാന്‍ തീരുമാനിച്ച ആരെയും ഭീഷണിയിലൂടെ കീഴ്പ്പെടുത്താന്‍ സാധിക്കുമെന്ന് കരുതേണ്ടതില്ലെന്നും റജീന ട്വിറ്ററില്‍ കുറിച്ചു. 1.14 ലക്ഷം ജനസംഖ്യയുള്ള റോച്ചസ്റ്ററില്‍ 12,000 മുസ്്ലിംകളുണ്ട്. ഭീഷണിയെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്ന് അമേരിക്കന്‍ ഇസ്്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
Threat to "Execute" me made online. It won't derail me. But any threats must be taken seriously. No one should feel threatened when wanting to serve their community in elected office.
— Regina Mustafa (@cidi_cidimn) February 12, 2018
ത്സരരംഗത്തിറങ്ങിയ ശേഷം റെജീനക്ക് പല ഭാഗങ്ങളില്‍നിന്നും ഭീഷണി നേരിടുന്നുണ്ട്. ഓടുന്ന കാറുകളില്‍നിന്ന് ചിലര്‍ റജീനയെ അധിക്ഷേപിച്ച് ഒച്ചവെക്കുക പതിവാണന്ന് സ്റ്റാര്‍ ട്രിബ്യൂണ്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒരു കോഫീ ഷോപ്പില്‍ റെജീനയോട് ഒരാള്‍ വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും റെജീനയെ നേരിട്ട് ഭീഷണിപ്പെടുത്തിയതിന് തെവിളില്ലാത്തതുകൊണ്ട് കുറ്റക്കാരനായ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഒഴിഞ്ഞുമാറുകയായിരുന്നു.
#CAIR Islamophobia Watch: Minneapolis flier warned against Muslim ‘inflirtation’ in local politics https://t.co/Qko3YfuiEk
— CAIR National (@CAIRNational) February 14, 2018