തിരുവല്ലയില്‍ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ പട്ടാപ്പകല്‍ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവല്ല അയിരൂര്‍ കാഞ്ഞീറ്റുകര ചരിവില്‍ കിഴക്കേതില്‍ വിജയകുമാറിന്റെ മകള്‍ കവിതയാണ് മരിച്ചത്.

കോയിപ്രം കരാലില്‍ വീട്ടില്‍ അജിന്‍ റെജി മാത്യു പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച യുവാവ് കയ്യില്‍ കരുതിയ പെട്രോള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രക്കുകയായിരുന്നു. ആക്രമണത്തില്‍ കവിതക്ക് 65 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. രോഷം അടങ്ങാതെ പ്രതി പെണ്‍കുട്ടിയെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. സമീപവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

SHARE