കുട്ടനാട്ടില്‍ ആറ്റില്‍ വീണ് അമ്മ മരിച്ചു; കുഞ്ഞിനെ രക്ഷപെടുത്തി

കുട്ടനാട്ടില്‍ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപം അമ്മയും കുഞ്ഞും വെള്ളത്തില്‍ വീണ അമ്മ നീനു ജോര്‍ജ്(28) മരിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനം വാങ്ങി മടങ്ങവേ കാലില്‍പ്പറ്റിയ ചെളി കഴുകാന്‍ കടവില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. കൈനകരി മൂലശ്ശേരി വീട്ടില്‍ ലിനോജിന്റ് ഭാര്യ നീനു ജോര്‍ജ് (28)ആണ് മരിച്ചത്.

കാല്‍തെന്നി വീണ നീനു സമീപത്തുകിടന്ന ചെറുവള്ളത്തിനടിയില്‍പ്പെട്ടുകയായിരുന്നു. എന്നാല്‍ കുട്ടി ആറ്റില്‍ പൊങ്ങി വരുന്നത് കണ്ട അയല്‍വാസിയായ ചെറുപ്പക്കാരന്‍ ചാടി രക്ഷപെടുത്തുകയായിരുന്നു. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

SHARE