കോഴിക്കോട്: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച റുഖ്യാബിയുടെ മകളും മരിച്ചു. കോഴിക്കോട് കൊളക്കാട്ടു വയലില്‍ ഷാഹിദ(52)യാണ് മരിച്ചത്. കാന്‍സര്‍ ചികിത്സയിലായിരുന്നു ഇവര്‍. കോവിഡ് പരിശോധന ഫലം വന്നിട്ടില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് റുഖ്യാബിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച ഇവര്‍ മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.