കോഴിക്കോട് വെള്ളച്ചാട്ടം കാണാനെത്തിയ കോളജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോഴിക്കോട് കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിലാണ് യുവാവ് മുങ്ങി മരിച്ചത്.

മലപ്പുറം തിരൂര്‍ ആലത്തൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസ് (20)ആണ് മുങ്ങി മരിച്ചത്. കോഴിക്കോട് ഫാറൂഖ് കോളേജില്‍ ബിഎസ്‌സി വിദ്യര്‍ത്ഥിയാണ് സല്‍മാന്‍. ആറുപേരടങ്ങുന്ന സംഘം വൈകിട്ട് നാലുമണിയോടെയാണ് വെള്ളച്ചാട്ടം കാണാനായി എത്തിയത്.

SHARE