മണ്ണാര്‍ക്കാട്: മഞ്ചേരിയില്‍ ശംസുല്‍ ഉലമയുമായി ഇദ്ദേഹം സംവാദം നടത്തുകയും തുടര്‍ന്ന് ശംസുല്‍ ഉലമ മുഖേന തന്നെ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്ത ഇബ്റാഹിം മുണ്ടക്കന്‍ അന്തരിച്ചു. 85 വയസായിരുന്നു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ നെച്ചുള്ളി മഹല്ലിലായിരുന്നു താമസം.
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുമായി അടുത്ത ആത്മീയ ബന്ധം പുലര്‍ത്തിയിരുന്നു. ഭാര്യ: പാറക്കല്ലി ലൈല. ഖബറടക്കം വ്യാഴാഴ്ച ഒന്‍പത് മണിക്ക് നെച്ചുള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.