മക്കളുടെ കളി കണ്ടുകൊണ്ടിരിക്കുന്നതിനിടെ പിതാവ് കുഴഞ്ഞുവീണുമരിച്ചു


കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഫുട്‌ബോള്‍ മത്സരത്തില്‍ തന്റെ മക്കളുടെ കളി കണ്ടു കൊണ്ടിരുന്ന പിതാവ് കുഴഞ്ഞു വീണു മരിച്ചു. ചൂലാം വയല്‍ അമ്പല പറമ്പില്‍ മാമു (42) ആണ് മരിച്ചത്.ഇന്നലെ രാത്രി 11.30 ഓടെ ചെറുവറ്റ ടെര്‍ഫ് പ്ലാറ്റ്‌ഫോമിലായിരുന്നു കളി .മയ്യിത്ത് നമസ്‌കാരം ഉച്ചക്ക് 2 മണിക്ക് ചൂലാം വയല്‍ ജുമാമസ്ജിദില്‍. ഭാര്യ: ഷമീറ. മക്കള്‍: മുഹമ്മദ് റാഷിദ്, അലി അന്‍സാര്‍, ഫാത്തിമ ഫിദ.

SHARE