കാസര്‍കോട്ട് പൗരത്വ റാലിക്കിടെ വോളണ്ടിയര്‍ കുഴഞ്ഞുവീണ് മരിച്ചു


ബദിയടുക്ക: പൗരത്വ പ്രതിഷേധ റാലിക്കിടെ വോളണ്ടിയര്‍ കുഴഞ്ഞുവീണ് മരിച്ചു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ഇഖ്ബാല്‍ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ബദിയടുക്ക ബസ് സ്റ്റാന്റിന് സമീപം പ്രമുഖ അഭിഭാഷക ദീപിക സിംഗ് രജാവത് പങ്കെടുത്ത പ്രതിഷേധ റാലിക്കിടെയാണ് സംഭവം. പ്രതിഷേധ റാലി നിയന്ത്രിച്ച് കൊണ്ടിരിക്കെ കുഴഞ്ഞു വീണ ഇഖ്ബാലിനെ സമീപത്തുണ്ടായിരുന്ന ആംബുലന്‍സില്‍ ബദിയടുക്ക സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്‌കെഎസ്എസ്എഫിന്റെ വളണ്ടീയറാണ് ഇദ്ദേഹം. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് സംബന്ധിച്ചത്. ചടങ്ങില്‍ അന്ത്യോപചാരമര്‍പ്പിച്ച് രണ്ടു മിനുറ്റ് മൗനം ആചരിച്ചാണ് ദീപിക സിംഗ് രജാവത് പ്രസംഗം തുടങ്ങിയത്.