എ.എന്‍ ശംസീറിന് പറ്റിയ പണി കൊടി സുനിയുടെ തുണിയലക്കലും കിര്‍മാണിയുടെ കാല് തിരുമ്മലുമാണെന്ന് ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന്‍ മനുഷ്യസ്‌നേഹിയെന്ന എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ വാക്കുകള്‍ക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിലാണ് ഷംസീറിന്റെ വാക്കുകളിലെ പൊള്ളത്തരങ്ങളെ ഡീന്‍ തുറന്നുകാട്ടിയത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

ശ്രീ.എ.എന്‍.ഷംസീര്‍ …

നിങ്ങള്‍ മരം വെട്ടുന്ന കോടാലി കൊണ്ട് ചന്ദ്രശേഖരന്റെ മുഖം കൊത്തി നുറുക്കിയ ‘മനുഷ്യ സ്‌നേഹിയായ ‘ ഷാഫിയുടെ അതേ കരങ്ങളില്‍ വരണമാല്യം കൊടുക്കാന്‍ ഓടിയെത്തവനാണ്.
ബെന്‍സ് കാറില്‍ തന്നെ അവന്റെ കല്യാണ സവാരി നടന്നുവെന്ന് ഉറപ്പു വരുത്തിയവനാണ്.
മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് നിങ്ങള്‍ക്ക് ‘മനുഷ്യ സ്‌നേഹം’.

ഷംസീര്‍ എം.എല്‍.എ പണി നിര്‍ത്തി വിയ്യൂര്‍ ജയിലില്‍ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കില്‍ അലക്കി കൊടുക്കണം
ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മി കൊടുക്കണം
കുഞ്ഞനന്തനെ എണ്ണയിട്ടു കുളിപ്പിച്ചു കൊടുക്കണം
പരിഷ്‌കൃത കേരളത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ ഷംസീറിരിക്കുന്നത് മുഴുവന്‍ മലയാളികള്‍ക്കും അപമാനമാണ്
വിയ്യൂര്‍ ജയിലില്‍ ഇവരുടെ അലക്കുകാരനായിരിക്കുന്നതായിരിക്കും താങ്കള്‍ക്ക് അലങ്കാരമാവുക

കുഞ്ഞനന്തനെ സമാധാനത്തിന്റെ നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍ പിണറായി യജമാനനോട് ആവശ്യപ്പെടാനും താങ്കള്‍ ഒരു നിമിഷം വൈകിക്കരുത്‌

SHARE