പന്തളത്തും കോണ്‍ഗ്രസുകാരന്റെ തലയുരുളം : കൊലവിളിയുമായി ഡി.വൈ.എഫ്.ഐ നേതാവ് രംഗത്ത്

പത്തനംതിട്ട : കണ്ണൂരിലെ ശുഹൈബ് വധത്തിനു തൊട്ടു പിന്നാലെ മറ്റൊരു കൊലവിളിയുമായി ഡി.വൈ.എഫ്. ഐ നേതാവ് രംഗത്ത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ അബു ഹാരിസ് പിഡിഎം എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കൊലവിളി ഉയര്‍ന്നത്. പന്തളത്തും ഒരു യുവ കോണ്‍ഗ്രസുകാരന്റെ തലയുരുളാന്‍ എല്ലാ സാഹചര്യങ്ങളും ഒത്തുവരുന്നു എന്നായിരുന്നു ഫെയ്്‌സ് ബുക്കില്‍ കൊലവിളിയായി കുറിച്ചത്.

സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സംഭവം വിവാദമായതോടെ സി പി എം നേതൃത്വം ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിച്ചു

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊല്ലാപ്പെട്ടുത്തിയ കേസില്‍ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരിയുടെ അറസ്റ്റ് പിന്നാലെയാണ് മറ്റൊരു കൊലവിളിയുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ രംഗത്തെത്തിയത്. സംഭവം പാര്‍ട്ടിക്ക് വീണ്ടും തലവേദനയായിരിക്കുകയാണ്.