അബുദാബിയില്‍ നിന്നുള്ള വിമാനത്തിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം

ജക്കാര്‍ത്ത: വിമാനത്തിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍. അബുദാബിയില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. മൃതദേഹം ഉപേക്ഷിച്ച ഇന്തോനേഷ്യന്‍ പൗര ഹാനി വെസ്റ്റിനെ പൊലീസ് അറസ്റ്റു ചെയ്തു. ശുചീകരണ തൊഴിലാളികളാണ് വിമാനത്തിലെ ടോയ്‌ലറ്റ് വലിപ്പില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടത്.
സംഭവത്തെക്കുറിച്ച് ഇന്തോനേഷ്യന്‍ പൊലീസ് പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ നാലു വര്‍ഷമായി അബുദാബിയില്‍ വീട്ടു ജോലി ചെയ്യുകയായിരുന്നു യുവതി.
ജക്കാര്‍ത്തയിലുള്ള ഇത്തിഹാദ് വിമാനത്തില്‍ ഹാനി വെസ്റ്റി രഹസ്യമായി പ്രസവിച്ചു. വിമാനം നാലു മണിക്കൂര്‍ പറഞ്ഞ ശേഷം ഇവര്‍ക്ക് രക്തസ്രാവമുണ്ടായി. ഇക്കാര്യം ക്യാപ്റ്റനെ അറിയിക്കുകയും വിമാനം അടിയന്തരമായി ബാക്കോക്കിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിരുന്ന ഹാനിയെ ബിസിനസ് ക്ലാസിലേക്ക് മാറ്റി ഓക്‌സിജന്‍ മാസ്‌ക് നല്‍കി. തുടര്‍ന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനക്കായി യുവതിയെ ബാങ്കോക്ക് വിമാനത്താവളത്തിലിറക്കി. പിന്നീട് വന്ന വിമാനത്തിലാണ് ഹാനി ജക്കാര്‍ത്തയിലെത്തിയത്.

SHARE