ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമം; പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. പാരമ്പര്യസ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് സുപ്രീംകോടതി വിധിച്ചു. ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമം പെണ്‍മക്കള്‍ക്കും തുല്യ അവകാശം ഉറപ്പാക്കുന്നുണ്ട്.

പെണ്‍മക്കള്‍ ജീവിതാവസാനം വരെയും തുല്യ അവകാശമുള്ള മക്കള്‍ തന്നെയാണ്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും പാരമ്പര്യ സ്വത്തില്‍ തുല്യമായ അവകാശം ആണ് ഉള്ളത്. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ അവകാശത്തില്‍ മാറ്റം ഉണ്ടാകില്ല.

നേരത്തെ സമാനമായ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചിരുന്നു. രണ്ട് അഭിപ്രായങ്ങള്‍ സുപ്രീംകോടതിയില്‍ തന്നെ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പിന്നീട് നിയമവശം വിശദമായി പഠിച്ചാണ് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വിധി പറഞ്ഞിട്ടുള്ളത്.

SHARE