മകള്‍ ട്രാക്കിലേക്ക് വീണു; ട്രാക്കിലേക്ക് ചാടി കവചമൊരുക്കി പിതാവ് ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് അല്‍ജസീറ

ട്രാക്കിലേക്ക് വീണ മകള്‍ക്ക് സംരക്ഷണ കവചമൊരുക്കി പിതാവ്. ഈജിപ്തിലെ ഇസ്മാഇലിയ നഗരത്തിലെ റെയില്‍വേ സ്‌റ്റേഷന്‍ ഫ്‌ലാറ്റ്‌ഫോമിലാണ് സംഭവം. ഫഌറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി ട്രെയിന്‍ നീങ്ങവെ പൊടുന്നനെ ട്രാക്കിലേക്ക് തെന്നി വീഴുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന പിതാവ് ഒരു നിമിഷം പോലും പാഴാക്കാതെ ട്രാക്കിലിറങ്ങി മകളുടെ മേല്‍ കമിഴ്ന്ന് കിടന്ന് കെട്ടിപ്പിടിച്ച് കവചമൊരുക്കുകയായിരുന്നു. ട്രെയിന്‍ പോയിത്തീരുന്നത് വരെ ഇരുവരും ട്രാക്കില്‍തന്നെ കിടന്നു.ഇരുവര്‍ക്കും സാരമായ പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. ലോകം ഏറ്റെടുത്ത പിതൃസ്‌നേഹം വഴിഞ്ഞൊഴുകുന്ന ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് അല്‍ ജസീറയാണ്.

SHARE