മുംബൈ: പി.കെ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ആമിര്ഖാന് നായകനാകുന്ന ദങ്കല്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണവുമായി മുന്നേറുന്ന ട്രെയ്ലര് മുന്നേറുകയാണ്. എന്നാല്‍ ദങ്കലില്‍ ആമിര്‍ പഴയ പഴയ ബജാജ് ബൈക്കില്‍ വരുന്ന രംഗമുണ്ട്. ഇതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ അടക്കം പറച്ചില്. ബജാജ് ബൈക്കില്‍ വന്നാല്‍ സിനിമ ഹിറ്റാകുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ബജ്രംഗി ഭായ്ജാന്, സുല്‍ത്താന്‍ എന്നീ സിനിമകളില്‍ നായകന് സല്മാന് ഖാന് ബജാജ് സ്കൂട്ടര്‍ ഓടിക്കുന്നുണ്ട്. രബ്നെ ബനാദി ജോഡി, ഛക് ദേ ഇന്ത്യ എന്നീ സിനിമകളില്‍ ഷാറൂഖ് ഖാനും ഇതെ സ്കൂട്ടര്‍ ഓടിക്കുന്നുണ്ട്. ഇൗ സിനിമകളെല്ലാം ബോക്സ്ഓഫീസില്‍ പണം വാരിയതുമാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ ദങ്കലും പണം വാരുമെന്നാണ് സംസാരം. അന്തവിശ്വാസങ്ങള്‍ക്ക് കുറവ് വരാത്ത മേഖലയാണ് സിനിമ. ഏതായാലും ദങ്കല്‍ പ്രദര്‍ശനത്തിനെത്തും.
https://twitter.com/shaan001/status/789003775591583745