യുവതിയുമൊത്തുള്ള സെക്‌സ് ടേപ്പ്; ബിജെപി അധ്യക്ഷന്‍ രാജിവെച്ചു

സൂറത്ത്: സെക്‌സ് ടേപ്പ് വിവാദത്തെ തുടര്‍ന്ന് കേന്ദ്ര ഭരണ പ്രദേശമായ ദമാന്‍-ദിയുവിലെ ബിജെപി അധ്യക്ഷനും മുന്‍ ലോക്‌സഭാംഗവുമായ ഗോപാല്‍ ടന്‍ഡേല്‍ രാജിവെച്ചു. ടന്‍ഡേലും യുവതിയുമൊത്തുള്ള നഗ്‌ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായതോടെയാണ് രാജി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കാണ് ടന്‍ഡേല്‍ രാജിക്കത്ത് നല്‍കിയത്.

36 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കേന്ദ്ര ഭരണ പ്രദേശമായ ദമാന്‍-ദിയുവിലും ഗുജറാത്തിലും വ്യാപകമായി പ്രചരിച്ചതോടെ പാര്‍ട്ടിയില്‍ വലിയ കലാപങ്ങള്‍ സൃഷ്ടിച്ചിരുന്നു. യുവതിയുമൊത്തുള്ള നഗ്‌ന വീഡിയോ രണ്ടു വര്‍ഷം മുന്‍പ് ചിത്രീകരിച്ചതാണെന്നാണ് നിഗമനം. അതേസമയം, വീഡിയോക്കെതിരെ ഗോപാല്‍ ടന്‍ഡേല്‍ രംഗത്തുവന്നു, താന്‍ ബി.ജെ.പി പ്രസിഡന്റായി തുടരുന്നതില്‍ എതിര്‍പ്പുള്ള വ്യക്തികളാണ് കൃത്രിമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് ഗോപാല്‍ ടന്‍ഡേല്‍ ദാമന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദമാന്‍-ദിയുവിലെ ബിജെപി പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് നിലവിലെ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടന്‍ഡേലിന്റെ പേരിലുളള നഗ്‌ന വീഡിയോ പുറത്തായത്. 65 കാരനായ ഗോപാല്‍ നാല് വര്‍ഷം മുന്‍പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

SHARE